07
Jan 2024
Tue
07 Jan 2024 Tue

ഇടുക്കി പൂപ്പാറയില്‍ 16കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും 90 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ദേവികുളം അതിവേഗ കോടതി ജഡ്ജി സിറാജുദ്ദീന്‍ ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 മെയ് 29നായിരുന്നു പ്രതികൾ ബംഗാള്‍ സ്വദേശിനിയായ 16കാരിയെ കൂട്ടബലാൽസം​ഗം ചെയ്തത്. പെൺകുട്ടി സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ സംസാരിച്ചിരിക്കവെ ഇവിടെയെത്തിയ പ്രതികള്‍ സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ വലിച്ചിഴച്ച് തേയിലത്തോട്ടത്തിലെത്തിച്ചു കൂട്ടബലാൽസം​ഗം ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കേസില്‍ ആകെ എട്ട് പ്രതികളുണ്ടായിരുന്നു. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രണ്ടുപേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണ നടക്കുന്നതേയുള്ളൂ. ഒരു പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക