ജമ്മുകശ്മീരിലെ ബണ്ടിപ്പോരയില്‍ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.(3 soldiers dies in Kashmir after truck falls in to gorge)
|
പ്രതികൂല കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറവായിരുന്നുവെന്നും ഇതാണ് അപകടകാരണമായതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അടിയന്തരസഹായം ലഭ്യമാക്കിയ നാട്ടുകാര്‍ക്ക് നന്ദി പറയുന്നതായും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞമാസം പൂഞ്ചിലും സമാനമായ അപകടമുണ്ടായിരുന്നു. അന്ന് അഞ്ച് സൈനികരാണ് മരിച്ചത്. അഞ്ചു സൈനികര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ALSO READ: ജമ്മുകശ്മീരില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





