ജോര്‍ദാനിലെ യുഎസ് സൈനികതാവളത്തിനു നേരെ ഡ്രോണാക്രമണം. മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും 25 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎസ് അറിയിച്ചു. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പിന്തുണ നല്‍കുന്നതിന് സിറിയന്‍ അതിര്‍ത്തിയില്‍ യുഎസ് വിന്യസിച്ച സൈന്യത്തിന് നേരെയാണ് ഡ്രോണാക്രമണമുണ്ടായത്.
|
സിറിയയിലും ഇറാഖിലും ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനുത്തരവാദികളായവരെ ഒരുസമയം തങ്ങള്‍ പിടിക്കുമെന്നതില്‍ സംശയം വേണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





