24
Nov 2024
Fri
24 Nov 2024 Fri
3 youths dies in bikes collision two in critical condition

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍. തമിഴ്‌നാട്ടിലെ കമ്പം-ഗൂഡല്ലൂര്‍ റോഡില്‍ വ്യാഴം രാത്രി ഏഴോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൂഡല്ലൂര്‍ സ്വദേശികളായ ലിംഗേശ്വരന്‍ (24), സഞ്ജയ് (22), കേശവന്‍ (24) എന്നിവര്‍ ആണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഗൂഡല്ലൂര്‍ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് പരിക്കേറ്റു ചികില്‍സയിലുള്ളത്. ഇരുവരുടെയും തലയ്ക്കാണ് പരിക്ക്.

കമ്പം ഗൂഡല്ലൂര്‍ റോഡില്‍ സ്വകാര്യ വനിതാ കോളജിന് സമീപത്തുവച്ചാണ് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചത്. കമ്പത്ത് നിന്നു ഗൂഡല്ലൂരിലേക്ക് വന്ന മൂവര്‍ സംഘം സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരില്‍ നിന്നു കമ്പത്തേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക