28
Apr 2026
Tue
28 Apr 2026 Tue
30 minute load shedding in Kerala

സംസ്ഥാനത്ത് 30 മിനിറ്റ് ലോഡ് ഷെഡിങ് നടപ്പാക്കാന്‍ തീരുമാനം. കെഎസ്ഇബി ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വൈകിട്ട് 6നും രാത്രി 12നും ഇടയില്‍ 30 മിനിറ്റ് നേരത്തേക്കാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനമായിരിക്കുന്നത്. പീക്ക് അവറില്‍ വാഹന ചാര്‍ജിങ് പാടില്ലെന്നും എസി താപനില 24നും 26നും ഇടയ്ക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊടും ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ധനവാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളര്‍ച്ചാ നിരക്ക് പരിശോധിച്ചാല്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന ശരാശരി വര്‍ധനയേക്കാള്‍ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.

വൈകിട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങും എസിയുടെ ഉപയോഗവും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് ജനങ്ങള്‍ ഇന്‍ഡക്ഷന്‍ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാന്‍ കാരണമായത് എന്നാണ് മനസ്സിലാകുന്നതെന്ന് ഉന്നത തലയോഗത്തില്‍ വിലയിരുത്തലുണ്ടായി. സംസ്ഥാനത്തുടനീളം രൂക്ഷമായ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഫാനും എസിയും ജനം കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ട്.

ALSO READ: യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ഫ്‌ളാറ്റിനുള്ളില്‍