28
Apr 2026
Tue
28 Apr 2026 Tue
woman s nude dead body foud lying pool of blood inside flat

യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ഫ്‌ളാറ്റിനുള്ളില്‍ കണ്ടെത്തി. ബംഗളുരുവിലാണ് സംഭവം. ജാര്‍ഖണ്ഡില്‍ നിന്നുള്ള 34കാരി പൂജ ദത്തയാണ് കൊല്ലപ്പെട്ടത്. ബോഷിലെ ജീവനക്കാരിയായ യുവതി ബംഗളുരുവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം അഴുതിത്തുടങ്ങിയപ്പോള്‍ മാത്രമാണ് വിവരം അയല്‍വാസികള്‍ പോലും അറിയുന്നത്. ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി കതക് ബലം പ്രയോഗിച്ച് തുറന്നു. യുവതി മരിച്ചിട്ട് മൂന്നുദിവസം പിന്നിട്ടതായി ഫോറന്‍സിക് സംഘം വ്യക്തമാക്കി.

മുറിയില്‍ കടലാസുകള്‍ കീറിയെറിഞ്ഞ നിലയിലായിരുന്നു. ഏപ്രില്‍ 23നാണ് യുവതി അവസാനമായി ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയത്. പലചരക്ക് സാധനങ്ങള്‍ വാങ്ങാനായിരുന്നു ഇത്. ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കതക് ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ മൃതദേഹം നഗ്നമായിരുന്നു എന്നതാണ് കൊലപാതകത്തിലേക്ക് വിരള്‍ചൂണ്ടുന്നത്.

ALSO READ: കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പ്; പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്