ഓപറേഷന്‍ തിയേറ്ററില്‍ പ്രതിശ്രുത വധുവിനൊപ്പം പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് നടത്തിയതിന് ഡോക്ടറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട കര്‍ണാടകയില്‍ 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടി. സ്ഥാപനത്തിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് ഗദാഗ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികളെ 10 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. (38 mbbs students suspended for making reels in hospital)
|
ഹിന്ദി, കന്നഡ, തെലുഗു ഗാനങ്ങള്‍ക്കൊപ്പം ചുവടുവച്ചായിരുന്നു വിദ്യാര്‍ഥികള്‍ റീല്‍സ് ചിത്രീകരിച്ചത്. ആശുപത്രി വളപ്പിലും ലാബിലും ഓപറേഷന്‍ തിയേറ്ററിലുമൊക്കെയായി ചിത്രീകരിച്ച റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പൊതുജനങ്ങളുടെ പ്രതിഷേധവും ഉയര്‍ന്നു. വൈകുന്നേരവും രാത്രിയുമൊക്കെയായാണ് വിദ്യാര്‍ഥികള്‍ വീഡിയോ ചിത്രീകരിച്ചത് എന്നതിനാല്‍ വിവരം അധികൃതര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരണം.
#Karnataka 38 medical students from #GIMS in #Gadag were suspended by the authorities after their reels shot inside the hospital goes viral, reports @raghukoppar @NewIndianXpress @XpressBengaluru @KannadaPrabha @gadag_online @IMAIndiaOrg @dineshgrao pic.twitter.com/8SyBsv1yw3
— Amit Upadhye (@AmitSUpadhye) February 10, 2024
38 വിദ്യാര്‍ഥികള്‍ക്കും നോട്ടിസ് നല്‍കിയതായി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബാസവരാജ ബൊമ്മനഹള്ളി പറഞ്ഞു. സ്വകാര്യ ഇടങ്ങളില്‍ വേണം ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കാനെന്നും ആശുപത്രിയിലെ രോഗികളെയും മറ്റും ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ബിരുദദാനത്തിനു മുന്നോടിയായുള്ള ചടങ്ങിന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ വിശദീകരണം. എന്നാല്‍ ഇതിനായി അനുമതി നല്‍കിയിട്ടില്ലെന്നും ബാസവരാജ് മൊന്നഹള്ളി പറയുന്നു.
ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് കഴിഞ്ഞദിവസം ഓപറേഷന്‍ തിയേറ്ററിലെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ പേരില്‍ പിരിച്ചുവിട്ടത്. ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ ശസ്ത്രക്രിയയില്‍ സഹായിക്കുന്നതുമായിരുന്നു വീഡിയോ. സര്‍ജറി സമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്.
ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ കാമറാമാന്മാരും ആശുപത്രിയിലെ മറ്റുജീവനക്കാരും ചിരിക്കുന്നതും ഒടുവില്‍ രോഗിയായി അഭിനയിച്ചയാള്‍ എഴുന്നേറ്റിരിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിര്‍ദേശം നല്‍കുകയായിരുന്നു.
ഓപറേഷന്‍ തിയേറ്ററില്‍ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറെ പിരിച്ചുവിട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





