10
Oct 2023
Mon
10 Oct 2023 Mon

38 വയസ്സുള്ള അഴീക്കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജ്മാന്‍: 38 വയസ്സുള്ള അഴീക്കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പന്‍കടവ് സ്വദേശി സുറൂക് (38) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി വൈകീട്ട് ഷാര്‍ജയിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ഷാര്‍ജ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് ഇബ്‌റാഹീം, മാതാവ് സാബിറ. ഭാര്യ ഷൈമത്ത്. ദുബയിലുള്ള സ്മിഹാദ്, നാട്ടിലുള്ള ഷാനിദ് എന്നിവര്‍ സഹോദരങ്ങളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക