അമ്മയുടെ മൃതദേഹത്തിനൊപ്പം നാലുദിവസം കഴിഞ്ഞ് മനോനില തെറ്റിയ 39കാരന്‍. കൊല്‍ക്കത്തയിലാണ് സംഭവം. 70കാരിയായ മാതാവിന്റെ അഴുകിത്തുടങ്ങിയ മൃതദേഹത്തിനു കാവലിരിക്കുകയായിരുന്നു യുവാവ് എന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്ന് പൂട്ടിയ മുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
|
ശിഖ മുഖര്‍ജിയെന്ന വൃദ്ധയുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് പൊലീസ് കണ്ടെത്തിയത്. ബഹുനില താമസകേന്ദ്രത്തിലെ ഒരു ഭാഗത്തായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇവരുടെ മകന്‍ അഭിഷേക് മുഖര്‍ജി മൃതദേഹത്തിനൊപ്പം മുറിയില്‍ കഴിഞ്ഞുവരികയായിരുന്നു. കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
എന്താണ് നടന്നതെന്ന് യുവാവ് പറയുന്നില്ലെന്നും അമ്മയാണെന്ന കാര്യം മാത്രമേ പറയുന്നൂവെന്നും പൊലീസ് പറഞ്ഞു. അമ്മ മരിച്ച വിവരം അയല്‍വാസികളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആരും കാര്യമാക്കിയില്ലെന്നും യുവാവ് പൊലീസിനോടു പറയുകയുണ്ടായി. നിരവധി കെട്ടിടങ്ങള്‍ ഇവര്‍ വാടകയ്ക്കു കൊടുത്തിട്ടുണ്ടെന്നും വാടക വാങ്ങിയാണ് ചെലവ് നടത്തിയിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





