05
Oct 2023
Tue
05 Oct 2023 Tue

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ പലസ്തീനെ പിന്തുണച്ച് അലിഗഡ് മുസ് ലിം യൂനിവേഴ്‌സിറ്റി കാംപസില്‍ പ്രകടനം നടത്തിയതിന് നാല് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു. ഞായറാഴ്ച വൈകീട്ടാണ് എഎംയുവില്‍ ഡസന്‍കണക്കിന് വിദ്യാര്‍ഥികള്‍ പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയത്. ഇസ്രായേലിന്റെ ക്രൂരതകള്‍ എടുത്തുകാട്ടിയും പലസ്തീനു പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു പ്ലക്കാര്‍ഡേന്തിയ വിദ്യാര്‍ഥികള്‍ കാംപസില്‍ തടിച്ചുകൂടുകയും ഡക്ക് പോയിന്റില്‍ നിന്ന് ബാബേ സയ്യിദ് ഗേറ്റിലേക്ക് പ്രകടനം നടത്തുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ബിജെപി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ അലിഗഡ് പൊലീസ് തിരിച്ചറിയാത്ത നാലു വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പ്രകടനവീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതേസമയം രാജ്യം സ്വീകരിക്കുന്ന നിലപാടിനൊപ്പമാണ് എഎംയു നിലകൊള്ളുകയെന്ന് യൂനിവേഴ്‌സിറ്റിപ്രോക്ടറായ മുഹമ്മദ് വാസിം അലി പറഞ്ഞു.യൂനിവേഴ്‌സിറ്റിയുടെ അനുമതിയില്ലാതെയാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയതെന്നും അന്താരാഷ്ട്ര തലത്തില്‍ കത്തിനില്‍ക്കൊന്നൊരു വിഷയത്തില്‍ കാംപസില്‍ അച്ചടക്കവിരുദ്ധമായ നടപടി തങ്ങള്‍ അംഗീകരിക്കില്ലെന്നും വസിം അലി കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക