യുഎസിലെ ടെക്‌സാസില്‍ അഞ്ചു കാറുകള്‍ കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
|
ആര്യന്‍ രഘുനാഥ് ഒറാംപടി, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലാചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ആപ് മുഖേന വിളിച്ച ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്നു നാലുപേരും.
ആര്യന്‍ രഘുനാഥും ഫാറൂഖ് ഷെയ്ഖും ഡല്ലാസിലുള്ള ആര്യന്റെ ബന്ധുവിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു. ബെന്റോണ്‍വില്ലയിലുള്ള ബാര്യയെ കാണാന്‍ പോവുകയായിരുന്നു ലോകേഷ്. ടെക്‌സാസ് യൂനിവേഴ്‌സിറ്റിയിലെ പിജി വിദ്യാര്‍ഥിയായ ദര്‍ശിനി ബെന്റോണ്‍വില്ലയിലെ അമ്മാവനെ കാണാനും പോവുകയായിരുന്നു.
കാര്‍ പൂളിങ് ആപ്പ് മുഖേന ഇവരൊന്നിച്ചു യാത്രചെയ്യുകയായിരുന്നു എന്നതിനാലാണ് മരിച്ചവരെ തിരിച്ചറിയാന്‍ അധികൃതരെ സഹായിച്ചത്. ആര്യനും ഫാറുഖ് ഷെയ്ഖും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി തമിഴ്‌നാട്ടുകാരിയാണ്.
അമിതവേഗതയിലെത്തിയ ലോറി കാറിന്റെ പിന്നില്‍ ഇടിച്ചതാണ് അപകടകാരണമെന്നും കാറിന് തദ്ക്ഷണം തീപിടിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





