22
Feb 2023
Sat
22 Feb 2023 Sat

സൗജന്യ സാരി വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും നാല് സ്ത്രീകൾ മരിച്ചു. തമിഴ്നാട്ടിലെ തിരുപട്ടൂർ ജില്ലയിലെ വന്നയമ്പാടിയിലാണ് സംഭവം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂർണചന്ദ്രദിനത്തോടനുബന്ധിച്ചു തമിഴ് ഹിന്ദുക്കൾ നടക്കുന്ന തായ്പൂസം ഉൽസവത്തോടനുബന്ധിച്ച് നടത്തിയ സാരി വിതരണമാണ് അപകടത്തിൽ കലാശിച്ചത്. മരിച്ചവർ നാലു പേരും വൃദ്ധകളാണ്.

അയ്യപ്പൻ എന്നയാളാണ് സൗജന്യ സാരി വിതരണം നടത്തിയത്. സാരികൾ ലഭിക്കുന്നതിനുള്ള ടോക്കൺ വിതരണം ചെയ്തപ്പോൾ ഇവ വാങ്ങുന്നതിന് സ്ത്രീകൾ തിരക്കുകൂട്ടുകയായിരുന്നു. തിക്കിലും തിരക്കിലും മറിഞ്ഞുവീണവരെ പിന്നാലെവന്നവർ നിലത്തിട്ടു ചവിട്ടി.