23
Jul 2024
Wed
23 Jul 2024 Wed
4 year old girl killed by relative after rapes her

നാലുവയസ്സുകാരിയെ ബലാൽസം​ഗം ചെയ്തുകൊന്ന ബന്ധുവായ 34കാരൻ പിടിയിൽ. ബം​ഗളുരുവിന് സമീപം ശനിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐസ്ക്രീം വാങ്ങിനൽകാമെന്ന് പറഞ്ഞായിരുന്നു ഇയാൾ ബാലികയെ കൂട്ടിക്കൊണ്ടുപോയത്. മകളെ കാണാനായതിനെ തുടർന്ന് തിരച്ചിൽ നടത്തിയ മാതാവാണ് കുട്ടിയെ അവസാനമായി പ്രതിക്കൊപ്പമാണ് കണ്ടതെന്ന് തിരിച്ചറിയുന്നത്.

ഇതോടെ മാതാവ് പ്രതിയെ ഫോണിൽ വിളിച്ച് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി നൽകാതെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വയ്ക്കുകയായിരുന്നു. സംശയം തോന്നിയ മാതാവ് വിവരം പോലീസിൽ അറിയിക്കുകയും അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം റോഡരികിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പ്രതിക്കെതിരേയാണെന്ന് വ്യക്തമായതോടെ പോലീസ് പെൺകുട്ടിയുടെ അകന്ന ബന്ധുവായ ഇർഫാൻ ഖാനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഐസ് ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നും പ്രതി വെളിപ്പെടുത്തി. ഇർഫാൻ ഖാൻ പോക്കറ്റടി അടക്കമുള്ള കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പോക്സോ കേസിലെ ഇരയും പ്രതിയും ഒന്നിച്ചുജീവിക്കാൻ തുടങ്ങി; കേസ് അവസാനിപ്പിച്ച് കർണാടക ഹൈക്കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക