10
Aug 2023
Thu
10 Aug 2023 Thu

ആലുവയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മലപ്പുറം ചേളാരിയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച വാര്‍ത്തയും പുറത്ത്. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം ഉച്ചയോടെയാണ് സംഭവം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ അടുത്തുള്ള മുറിയില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി കരഞ്ഞുകൊണ്ടുവന്നപ്പോഴാണ് മാതാവ് വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക