സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി കുടുംബത്തെ വാഹനമിടിച്ച് നാലുവയസ്സുകാരി മരിച്ചു. പാലക്കാട്- തെക്കുമുറി (തൂത) സ്വദേശി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം ആണ് മരിച്ചത്.
|
ജിദ്ദ റിഹൈലിൽ വച്ച് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കുടുംബത്തെ വാഹനമിടിക്കുകയായിരുന്നു.
കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാവ് അടക്കമുള്ളവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ മറിയത്തിൻ്റെ മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



