15
Mar 2024
Mon
15 Mar 2024 Mon
4 youths drown in river after holi celebration

ഹോളി ആഘോഷം കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയ നാലു യുവാക്കള്‍ മുങ്ങിമരിച്ചു. തെലങ്കാനയിലെ താത്തിപള്ളി ഗ്രാമത്തിലാണ് സംഭവം. 22നും 25നും മധ്യേ പ്രായമുള്ളവരാണ് യുവാക്കളെന്നും ഇവര്‍ക്കാര്‍ക്കും നീന്തലറിയില്ലെന്നും കുമുറം ഭീം ആസിഫാബാദ് പൊലീസ് സൂപ്രണ്ട് കെ സുരേഷ് കുമാര്‍ പറഞ്ഞു.(4 youths drown in river after holi celebration)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടത്തിലൊരാള്‍ ആദ്യം മുങ്ങിപ്പോവുകയും രക്ഷിക്കാനുള്ള ശ്രമത്തില്‍ ബാക്കിയുള്ളവരും മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെയും പ്രദേശത്തെ നീന്തല്‍ വിദഗ്ധരുടെയും സഹായത്തോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക