20
Mar 2023
Sun
20 Mar 2023 Sun

മുംബൈ: കൈവൈസി, പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണമെന്നു ചൂണ്ടിക്കാട്ടി അയച്ചുകിട്ടിയ വ്യാജ സന്ദേശത്തില്‍ നല്‍കിയിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തവര്‍ക്ക് നഷ്ടമായത് ലക്ഷക്കണക്കിനു രൂപ. മുംബൈയിലെ സ്വകാര്യ ബാങ്കിലെ നാല്‍പതോളം ഉപയോക്താക്കള്‍ക്കാണ് പണം നഷ്ടമായത്. കൈവൈസി നടപടിക്രമം ഉപയോക്താക്കള്‍ നിര്‍ബന്ധമായും ബാങ്കുകളില്‍ നല്‍കേണ്ടതിനാല്‍ ഇതു മുതലെടുത്തായിരുന്നു തട്ടിപ്പ് സംഘം നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെവൈസി, പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകാര്‍ വ്യാജ എസ്എംഎസ് അയച്ചുനല്‍കിയത്. ഈ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വ്യാജ വെബ്‌സൈറ്റ് തുറക്കുകയാണ് ചെയ്യുക. ഇവിടെ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ ചോദിക്കുകയും ഇതു നല്‍കുന്നതിലൂടെ അക്കൗണ്ടിലെ പണം നഷ്ടമാവുകയുമാണ് ചെയ്തത്.

ചിലരോട് ബാങ്ക് ജീവനക്കാരിയെന്ന രീതിയില്‍ ഫോണില്‍ വിളിച്ച് ഒടിപി അടക്കമുള്ളവ ചോദിച്ചറിഞ്ഞും പണം തട്ടുകയുണ്ടായി. ടെലിവിഷന്‍ താരം ശ്വേത മേമന്റെ അരലക്ഷത്തിലേറെ രൂപ ഇങ്ങനെയാണ് നഷ്ടപ്പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക