22
Dec 2024
Fri
22 Dec 2024 Fri
40 crore rupees worth gold and 10 crore rupees found dead in abandoned car in forest

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് 40 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികളും പണവും കണ്ടെത്തി. ആദായനികുതി വകുപ്പും ലോകായുക്ത പോലീസും നടത്തിയ തിരച്ചിലില്‍ ആണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. രാഷ്ട്രീയ, സര്‍ക്കാര്‍ ഉദ്യോഗസ്ഥ, റിയല്‍ എസ്റ്റേറ്റ് കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

52 കിലോഗ്രാം സ്വര്‍ണമാണ് ഇന്നോവ കാറില്‍ നിന്ന് കണ്ടെടുത്തത്. നഗരത്തിന്റെ പ്രാന്തപ്രദേശമായ മെണ്ടോരി വനത്തിലായിരുന്നു സ്വര്‍ണവും പണവും ഒളിപ്പിച്ച ഇന്നോവ കാര്‍ ഉപേക്ഷിച്ചത്. 100 പോലീസുകാര്‍ അടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

ഗ്വാളിയോര്‍ സ്വദേശിയായ ചേതന്റെ ഗൗറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്നോവ കാറെന്നും ഇയാള്‍ ആര്‍ടിഒയിലെ മുന്‍ കോണ്‍സ്റ്റബിള്‍ സൗരഭ് ശര്‍മയുടെ അടുപ്പക്കാരനാണ് ഇയാളെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണവും സ്വര്‍ണവും സൗരവ് ശര്‍മയുടെയും കൂട്ടാളികളുടേതാണെന്നാണ് പോലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക