06
Mar 2024
Fri
06 Mar 2024 Fri
43 killed and dozens injured in bangladesh fire

ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയ്ക്കു സമീപം ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിവൈകിയാണ് തീപിടിത്തം.(43 killed and dozens injured in bangladesh fire)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവരെ 43 മരണങ്ങളാണ് സ്ഥിരീകരിച്ചതെന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം ബംഗ്ലാദേശ് ആരോഗ്യ മന്ത്രി സാമന്ത ലാല്‍ സെന്‍ പറഞ്ഞു. ബെയിലി റോഡിലെ പ്രസിദ്ധമായ ബിരിയാണി റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. രാത്രി 9.50ഓടെ ഉണ്ടായ തീ അതിവേഗം മുകള്‍ നിലയിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി 75 പേരെ ജീവനോടെ രക്ഷപെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക