04
Jan 2025
Fri
04 Jan 2025 Fri
5 absconding accused in K S Shan murder case caught by Police from TN

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ അഞ്ച് പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. കേസില്‍ രണ്ടു മുതല്‍ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനേഷ് എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് പഴനിയില്‍ നിന്ന് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 11നാണ് ഹൈക്കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയത്. ഇതിനു പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ഡിസംബര്‍ 17ന് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്കായി വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു വര്‍ഷം മുമ്പ് വിചാരണക്കോടതിയായിരുന്നു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. ഇതിനെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ജാമ്യം റദ്ദാക്കുക്കുകയുമായിരുന്നു. 2021 ഡിസംബര്‍ 18ന് രാത്രിയിലാണ് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന കെ എസ് ഷാനെ വാഹനമിടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. 11 പേരാണ് കേസിലെ പ്രതികള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക