24
Jan 2025
Mon
24 Jan 2025 Mon
5 including Panchayath vice president detained during treasure hunt in well

പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കിണറ്റില്‍ നിധിതേടിയിറങ്ങിയ അഞ്ചുപേര്‍ പോലീസ് പിടിയിലായി. കാസര്‍കോട് കുമ്പള ആരിക്കാട് കോട്ടയിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് സംഘം നിധി തേടിയെത്തിയത്.(5 including Panchayath vice president detained during treasure hunt in well)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റും മുസ് ലിം ലീഗ് നേതാവുമായ മുജീബ് കമ്പാട് ഉള്‍പ്പെടെയുള്ളവരാണ് നിധി തേടിയെത്തിയത്. കിണറ്റില്‍ നിന്ന് ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് സംഘത്തെ ആദ്യം കണ്ടത്. ആളുകളെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.

ALSO READ: നിധി വാങ്ങാനെത്തിയ മൂന്നുപേരെ കൊന്ന് മൃതദേഹം കാറിലിട്ടു കത്തിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക