22
Sep 2024
Thu
22 Sep 2024 Thu
5 member family found dead inside car in Tamilnadu

തമിഴ്നാട്ടിലെ പുതുക്കോട്ടെ ജില്ലയിൽ അഞ്ചം​ഗകുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ട്രിച്ചി-കാരൈക്കുടി ദേശീയ ഹൈവേയുടെ ഓരത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് ബുധനാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിസിനസുകാരനായ മണികണ്ഠൻ(50) ഭാര്യ, നിത്യ, മണികണ്ഠന്റെ അമ്മ സരോജ, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. സേലം സ്വദേശികളായ ഇവരെ വീട്ടിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കാറിൽ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി മുതൽ കാർ ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു. മണികണ്ഠന് സാമ്പത്തികബാധ്യതയുണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക