07
Oct 2026
Wed
07 Oct 2026 Wed
5 storey building collapsed many traped under

വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിയതായി സംശയം. ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മുൻഭാഗമാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തെ തുടർന്ന് ഡൽഹി ഫയർ സർവീസിന് വിവരം ലഭിക്കുകയും അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.

അപകടസ്ഥലത്ത് നിരവധി പേർ തടിച്ചുകൂടിയതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ചിലർ കൈകൊണ്ട് കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും നീക്കി രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നതും മറ്റുചിലർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുന്നതും കാണാം.

അപകടത്തെ തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര, സമീപ റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും സുഗമമായി കടന്നുപോകാൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അഭ്യർഥിച്ചു. അപകടസ്ഥലത്തിന് സമീപം വാഹനങ്ങൾ നിർത്തുകയോ കൂട്ടംകൂടുകയോ ചെയ്യരുതെന്നും ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഒരു മാസം മുമ്പ് സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ALSO READ: തളിപ്പറമ്പിൽ യുവതി ഭർതൃഗൃഹത്തിൽ തീകൊളുത്തി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക