08
Jun 2023
Fri
08 Jun 2023 Fri

ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രത്തിനു സമീപം അഞ്ചുവയസ്സുകാരനെ പുലി കടിച്ചെടുത്തു. അലിപിരി-തിരുമല കാല്‍നട പാതയില്‍ ഏഴാം മൈലിലെ ഹനുമാന്‍ പ്രതിമയ്ക്കു സമീപത്തുനിന്നാണ് പുലി കുട്ടിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷണംകഴിക്കാന്‍ വിശ്വാസി സംഘം നില്‍ക്കുന്ന സമയത്താണ് പുലി കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ വനത്തിലേക്ക് കടിച്ചുകൊണ്ടുപോവാന്‍ പുലി ശ്രമിച്ചെങ്കിലും ആളുകള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് പിന്‍വലിയുകയായിരുന്നു. തലയിലടക്കം പരിക്കേറ്റ കുട്ടിയെ തിരുപ്പതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക