23
Oct 2024
Sun
23 Oct 2024 Sun
5 year old boy dies in Qatar after car hit him

മലയാളി ബാലന്‍ ഖത്തറില്‍ വാഹനമിടിച്ചു മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ള-അനൂജ പരിമളം ദമ്പതികളുടെ മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ള(5)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ വാഹനം ഇടിക്കുകയായിരുന്നു. പോഡാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

രഞ്ജു കൃഷ്ണന്‍ ഐ.ടി മേഖലയിലും അമ്മ മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. സഹോദരന്‍: ആര്യന്‍ (മൂന്നാം ക്ലാസ്). നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.