മിര്‍സാപൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെച്ചൊല്ലി തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ കാറിടിപ്പിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂറിലാണ് സംഭവം. രാജേഷ്ധര്‍ ദുബേ(50)ആണ് മരിച്ചത്.
|
സഹോദരിപുത്രന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പോവുന്ന വഴി രാജേഷ്ധര്‍ നരേന്ദ്രമോദിയെ പ്രശംസിക്കുകയും കുപിതനായ കാര്‍ ഡ്രൈവര്‍ ഇയാളെ വാഹനത്തില്‍ നിന്ന് തള്ളി പുറത്തിറക്കുകയായിരുന്നു. എന്നാല്‍ പിന്‍മാറാന്‍ കൂട്ടാക്കാത്ത രാജേഷ് വാഹനത്തിന്റെ മുന്നില്‍ കയറി നിന്നു. ഇതോടെ വാഹനം മുന്നോട്ടെടുക്കുകയും രാജേഷ് കാറിന്റെ അടിയില്‍ അകപ്പെടുകയും ചെയ്തു.
വാഹനത്തിന്റെ അടിയില്‍ കുടുങ്ങിയ രാജേഷുമായി 20 മീറ്ററോളം വാഹനം പാഞ്ഞു. . മിര്‍സാപൂറിലെ വിന്ധ്യാചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊലാഹി ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വിവാഹവേദിയില്‍ നിന്ന് അതിഥികളെ കൊണ്ടുവിടുന്നതിനും ഇവിടേക്ക് കൂട്ടിവരുന്നതിനുമായി ഏര്‍പ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവറുമായാണ് രാജേഷ്ധര്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.
രാജേഷിനെയും സംഘത്തിനെയുമായി വാഹനം പോവുന്നതിനിടെ ഇരുവരും രാഷ്ട്രീയ വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ യുപി മുഖ്യമന്ത്രിയെക്കുറിച്ച് മോശം പറഞ്ഞപ്പോള്‍ രാജേഷ് ഇത് എതിര്‍ക്കുകയും മോദിയെ പ്രശംസിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയ ഇയാളെ പുറത്തേക്ക് വലിച്ചിറക്കിയത്. ആറുമണിക്കൂറിന് ശേഷം വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അംജദ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





