31
Mar 2024
Wed
31 Mar 2024 Wed
50 year old woman arrested for sexually assaulting 5 year old boy in school

അഞ്ചുവയസ്സുകാരനെ സ്‌കൂളില്‍ ലൈംഗികാതിക്രമത്തിനിരയാക്കിയ 50കാരി പിടിയില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഭ്യാസ കോഓഡിനേറ്ററാണ് പിടിയിലായ 50കാരി. ഇതേ സ്‌കൂളിലെ നഴ്‌സറി വിഭാഗം വിദ്യാര്‍ഥിയാണ് ലൈംഗികാതിക്രമത്തിനിരയായ അഞ്ചുവയസ്സുകാരന്‍.(50 year old woman arrested for sexually assaulting 5 year old boy in school)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളിലെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു കുട്ടിയെ അതിക്രമത്തിനിരയാക്കിയത്. വിവരം പുറത്തുപറയരുതെന്ന് ഉദ്യോഗസ്ഥ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കുട്ടി തന്റെ മൂത്ത സഹോദരനോട് ഇക്കാര്യം പറയുകയായിരുന്നു.

മുതിര്‍ന്നയാള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെ കുംഭക്കോണം വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക