22
Jan 2023
Sat
22 Jan 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ജോലി നഷ്ടപ്പെട്ടവർക്ക് യുഎഇ ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം. 12 ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേർ രജിസ്റ്റർ ചെയ്തു. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. 2022ലെ ഫെഡറൽ ഉത്തരവ് 13 പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലില്ലാത്തവർക്ക് സുരക്ഷ നൽകുന്നതിന് ദുബായ് ഇൻഷുറൻസ് കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

യുഎഇ മനുഷ്യവിഭവശേഷി മന്ത്രി അബ്ദുൾറഹ്മാൻ അൽ അവാറാണ് ഇതു സംബന്ധിച്ച് വിശദമാക്കിയത്. ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ പദ്ധതിയിൽ അറുപതിനായിരം പേരാണ് രജിസ്റ്റർ ചെയ്തത്. പത്ത് ദിവസത്തിനുള്ളിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 250,000 ആയാണ് ഉയർന്നു. പദ്ധതിയിൽ പങ്കാളികളായ തൊഴിലാളികൾക്ക് അധിക ചെലവ് നേരിടേണ്ടിവരില്ലെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. https;// www.iloc.ac ലൂടെയാണ് ഭൂരിഭാഗം പേരും രജിസ്റ്റർ ചെയ്തത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ദുബായ് ഇൻഷുറൻസ് കമ്പനി ഒരുക്കിയ ഏഴു ചാനലുകളിൽ ഒന്നാണിത്.