04
Jun 2023
Thu
04 Jun 2023 Thu

മുംബൈ: ലിവിങ് ടുഗദര്‍ പങ്കാളിയെ കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ 56കാരന്‍ പിടിയിലായി. മുംബൈയിലാണ് സംഭവം. മനോജ് സൊഹാനിയാണ് പിടിയിലായത്. സരസ്വതി വൈദ്യ ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിരാ റോഡില്‍ ആകാശഗംഗ ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു ഇരുവരും കഴിഞ്ഞ മൂന്നുവര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നത്. ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ആണ് കൊലപാതകം പുറത്തറിയുന്നത്.

സരസ്വതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകകാരണമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് ഡിസിപി ജയന്ത് ബാജ്ബാലേ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക