07
Feb 2024
Wed
07 Feb 2024 Wed
6 arrested over death of pookode veterinary university student

വൈ​ത്തി​രി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണത്തില്‍ ആറു പേര്‍ അറസ്റ്റില്‍. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല പൂ​ക്കോ​ട് കാംപ​സി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വുമായി ബന്ധപ്പെട്ടാണ് നടപടി.(6 arrested over death of pookode veterinary university student)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​പ്പി​ച്ച എ​ട്ടു പേ​രി​ൽ ആ​റു പേ​രെ​യാ​ണു അ​റ​സ​റ്റ് ചെ​യ്തിരിക്കുന്നത്. അ​തേ​സ​മ​യം മ​റ്റു പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ ഇനിയും പി​ടി​കൂ​ടാനായി​ട്ടി​ല്ല. എ​സ്എ​ഫ്ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണു പി​ടി​കൂ​ടാ​നു​ള്ള​ത്. ഫെ​ബ്രു​വ​രി 18ന് ​ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് സി​ദ്ധാ​ർ​ഥ​നെ ക​ണ്ടെ​ത്തി​യ​ത്. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പോർട്ടിലും ക്രൂരമർദ്ദനത്തിനിരയായെന്നു വ്യക്തമായി.

ഫെ​ബ്രു​വ​രി 14ന് ​വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്കാ​ണു സി​ദ്ധാ​ർ​ഥ​ൻ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വാ​ല​ന്‍റൈ​ൻ​സ് ഡേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കൊ​പ്പം സി​ദ്ധാ​ർ​ഥ​ൻ നൃ​ത്തം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​നം. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ നോ​ക്കി​നി​ൽ​ക്കേ വി​വ​സ്ത്ര​നാ​ക്കി ബെ​ൽ​റ്റ് കൊ​ണ്ട് അ​ടി​ച്ചു​വെ​ന്നാ​ണ് സി​ദ്ധാ​ർ​ഥ​ന്‍റെ അ​മ്മ പ​റ​ഞ്ഞ​ത്. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും സിദ്ധാർഥിന്റെ പിതാവ് ആരോപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക