01
May 2024
Wed
01 May 2024 Wed
6 of a family killed after their car rammed in to truck taking U turn on Express way

രാജസ്ഥാനില്‍ ഡല്‍ഹി-മുംബൈ അതിവേഗപാതയില്‍ നിയമംലംഘിച്ച് യുടേണ്‍ എടുത്ത ലോറിയില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ അതീവഗുരുതരാവസ്ഥയില്‍. അപകടമുണ്ടാക്കിയ ലോറിയിലെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. അതിവേഗപാതയിലൂടെ പോവുകയായിരുന്ന ലോറി പെട്ടെന്ന് യുടേണ്‍ എടുക്കുകയും പിന്നാലെ പോവുകയായിരുന്ന കാര്‍ ഈ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനീഷ് ശര്‍മ, ഭാര്യ അനിതാ ശര്‍മ, സതീഷ് ശര്‍മ, പൂനം, സന്തോഷ്, കൈലാഷ് എന്നിവരാണ് മരിച്ചത്. മനന്‍, ദീപാലി എന്നീ കുട്ടികളാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. സികാര്‍ ജില്ലയില്‍ നിന്ന് രന്തംബോറിലെ ത്രിനേത്ര ഗണേശ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. രാജസ്ഥാനിലെ സവായി മധോപൂര്‍ ജില്ലയിലെ ബനാസ് പാലത്തിനു സമീപമായിരുന്നു അപകടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക