02
Apr 2024
Tue
02 Apr 2024 Tue
6 year old boy suffocated to death dead body found after starts foul smell

നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ ആറുവയസ്സുകാരനെ കണ്ടെത്താന്‍ നാടുനീളെ തിരച്ചില്‍. കണ്ടെത്തിയപ്പോഴേക്കും മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചു. ഹൈദരാബാദിലെ നിസാബാദിലാണ് ദാരുണമായ സംഭവം. കൂലിപ്പണിക്കാരായ ദമ്പതികളുടെ മകന്‍ രാഘവയാണ് മരിച്ചത്. ഏപ്രില്‍ നാലിന് രാഘവയെ അമ്മ രേണുക ഹനുമാന്‍ ക്ഷേത്ര മേഖലയില്‍ താമസിക്കുന്ന മുത്തശ്ശിയുടെ അടുത്ത് എത്തിച്ചിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.(6 year old boy suffocated to death dead body found after starts foul smell)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രേണുകയുടെയും ഭര്‍ത്താവിന്റെയും തൊഴിലുടമയായ ചന്ദ്രശേഖര്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന തന്റെ കാര്‍ എടുക്കാന്‍ ചെല്ലുകയും വാഹനം തുറന്നപ്പോള്‍ ദുര്‍ഗന്ധം വമിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഘവയുടെ മൃതദേഹം കാറില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും മൃതദേഹം ഉദ്യോഗസ്ഥരെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി നീക്കുകയുമായിരുന്നു.

അമ്മയുടെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് മുത്തശ്ശിയുടെ അടുത്ത് നിന്ന് പോയ കുട്ടി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറുകയായിരുന്നുവെന്നാണ് നിഗമനം. കുട്ടി കയറിയതിനു പിന്നാലെ സെന്‍ട്രല്‍ ലോക്ക് സംവിധാനമുള്ള കാര്‍ ലോക്കായി. ഇതോടെ കുട്ടിക്ക് പുറത്തിറങ്ങാനാവാതെ വരികയായിരുന്നു. കാറിനുള്ളില്‍ മണിക്കൂറുകള്‍ കുടുങ്ങിയ കുട്ടി കടുത്ത ചൂട് താങ്ങാനാവാതെയും ശ്വാസംകിട്ടാതെയും മരിക്കുകയായിരുന്നുവെന്നുമാണ് പോലീസ് നിഗമനം. കുട്ടിയെ കാണാതെ വന്നതോടെ രേണുക പോലീസിനെ സമീപിക്കുകയും കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നു കരുതി പോലീസ് കിഡ്‌നാപ്പിങ് കേസെടുക്കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക