Reminder: ബാങ്കിങ് ജോലി നോക്കുന്നവര്‍ക്ക് ചാകര; 6,128 ഒഴിവുകള്‍| അവസാന തീയതി ഇന്ന്
|
ബാങ്കിങ് ജോലി നോക്കുന്നവര്‍ക്ക് വന്‍ അവസരമാണ് കൈവന്നിരിക്കുന്നത്. രാജ്യത്തെ 11 മുന്‍നിരപൊതുമേഖലാ ബാങ്കുകളിലെ 6,128 ക്ലാര്‍ക്ക് ഒഴിവുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേല്‍ സിലക്ഷന്‍ (IBPS Recruitment -2024) നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷക്ഷണിച്ചു. ഇന്നാണ് (ജൂലൈ 21) അപേക്ഷിക്കേണ്ട അവസാന തിയതി.
കേരളത്തില്‍ 106 ഒഴിവ്.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ ഒന്നിലേക്ക് അലോട്ട് ചെയ്യും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം.
കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍/ഐ.ടി കോഴ്‌സ് പഠിച്ച് പാസായ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. അല്ലെങ്കില്‍ സ്‌കൂള്‍/കോളജ് തലത്തില്‍ കമ്പ്യൂട്ടര്‍/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അതത് സംസ്ഥാന/കേന്ദ്ര ഭരണപ്രദേശത്തെ ഔദ്യോഗിക ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം.
(വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം).
പ്രായപരിധി:
1.7.2024ല്‍ 20- 28 വയസ്സ്.
പട്ടിക വിഭാഗത്തിന് അഞ്ചു വര്‍ഷം, ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം എന്നിങ്ങനെയും വിമുക്ത ഭടന്മാര്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് 850 രൂപ.
എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടന്മാര്‍ മുതലായ വിഭാഗങ്ങള്‍ക്ക് 175 രൂപ മതി. ഓണ്‍ലൈനായി ജൂലൈ 21 വരെ രജിസ്റ്റര്‍ ചെയ്യാം.
ലിങ്ക്: www.ibps.in
6128 Clerk Vacancies Open in Public Sector Banks


