19
Jun 2023
Thu
19 Jun 2023 Thu

ചാലക്കുടി: പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 64കാരന് 95 വര്‍ഷം തടവും 425000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കിളികളെ പിടികൂടി മാള, പുത്തന്‍ ചിറ പ്രദേശത്ത് വില്‍ക്കുകയായിരുന്നു പ്രതി ഹൈദ്രോസിന്റെ തൊഴില്‍. പ്രതിയില്‍ നിന്നു കിളികളെ വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പിന്നീട് നിരവധി തവണ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കി.

ഒരു വര്‍ഷത്തോളം പീഡനം നീണ്ടു. സഹികെട്ട കുട്ടി കൂട്ടുകാരോട് വിവരം പറഞ്ഞു. കൂട്ടുകാര്‍ പീഡനത്തെ ചോദ്യം ചെയ്തപ്പോള്‍ പ്രതി ഇവരെ ഭീഷണിപ്പെടുത്തി തിരികെ അയച്ചു. ഇതോടെ കൂട്ടുകാര്‍ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മാള പൊലീസില്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക