03
Jun 2023
Thu
03 Jun 2023 Thu

ഈ വർഷം ഇന്ത്യയിലെ 6500 കോടീശ്വരൻമാർ രാജ്യം വിടുമെന്ന് റിപോർട്ട്. ആ​ഗോളതലത്തിലുള്ള ആസ്തി, നിക്ഷേപ കുടിയേറ്റ ട്രെൻഡ് നിരീക്ഷിക്കുന്ന ഹെൻലി പ്രൈവറ്റ് വെൽത് മൈ​ഗ്രേഷൻ റിപോർട്ട് 2023ലാണ് ഇക്കാര്യമുള്ളത്. ചൈനയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. ചൈനയിൽ നിന്ന് 13500 കോടീശ്വരൻമാരാണ് രാജ്യം വിടുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്ന് 7500 കോടീശ്വരൻമാരാണ് ഇതരരാജ്യങ്ങളിലേക്ക് ചേക്കേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയും സിം​ഗപ്പൂരുമാണ് ഇന്ത്യൻ കോടീശ്വരൻമാരുടെ ഇഷ്ട കേന്ദ്രങ്ങൾ. ആ​ഗോള നിക്ഷേപകർക്കായി ദുബയ് കൊണ്ടുവന്ന ​ഗോൾഡൻ വിസ പദ്ധതിയാണ് കോടീശ്വരൻമാരുടെ കുടിയേറ്റത്തിന് വേ​ഗം കൂട്ടുന്നതെന്ന് റിപോർട്ടിൽ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക