ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പയ്യാമ്പലത്ത് ആണ് സംഭവം. റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുനായ്ക്കള്‍ പൊള്ളലേറ്റു മരിച്ചു.
റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ ആയ പാലക്കാട് സ്വദേശി പ്രേമന്‍(67) ആണ് ജീവനൊടുക്കിയത്. റിസോര്‍ട്ടിനു തീയിട്ടശേഷം ഇറങ്ങിയോടിയ പ്രേമനെ പിന്നീട് തൊട്ടടുത്തുള്ള പറമ്പിലെ കിണറിന്റെ തൂണില്‍ സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധന്‍ ഉച്ചയ്ക്കുശേഷമാണ് സംഭവം.
|
ഉത്തരേന്ത്യക്കാരായ നാല് അതിഥികളാണ് സംഭവസമയം റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ പുറത്തുപോയ സമയത്താണ് കെയര്‍ടേക്കര്‍ ഉടമയോടുള്ള ദേഷ്യത്തില്‍ ബഹളം തുടങ്ങിയത്. ഇയാള്‍ക്ക് പുറമേ ഒരു ജീവനക്കാരന്‍ കൂടി റിസോര്‍ട്ടില്‍ ഉണ്ടായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികള്‍ വിവരം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഇതിനിടെ പ്രേമന്‍ പാചകവാതകം തുറന്നുവിട്ട് റിസോര്‍ട്ടിന് തീയിടുകയായിരുന്നു. ഇതിനിടെ പ്രേമനും പൊള്ളലേറ്റു. തുടര്‍ന്നിയാള്‍ റിസോര്‍ട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ആറു വര്‍ഷം മുന്‍പാണ് പ്രേമന്‍ റിസോര്‍ട്ടില്‍ ജോലിക്കെത്തിയത്. പ്രേമനോട് ജോലിയില്‍ തുടരേണ്ടെന്ന് ഉടമ അറിയിച്ചതിന്റെ നിരാശയിലും പകയിലുമാണ് ഇയാള്‍ റിസോര്ട്ടിനു തീയിട്ടതും തുടര്‍ന്ന് ജീവനൊടുക്കിയതും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





