09
Sep 2023
Thu
09 Sep 2023 Thu

തൃശൂരില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു തീകൊളുത്തിയ ശേഷം വിഷംകഴിച്ച 68കാരന്‍ മരിച്ചു. കൊട്ടേക്കാടന്‍ ജോണ്‍സണ്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈമാസം 14ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു ഇയാള്‍ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ജനാലയിലൂടെ പെട്രോളൊഴിച്ച ശേഷം തീകൊളുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മകന്‍ ജോജി(39), ജോജിയുടെ മകന്‍ തെന്‍ഡുല്‍ക്കര്‍(12)എന്നിവര്‍ മരിച്ചിരുന്നു.

വീട്ടിലെ പ്രശ്‌നങ്ങളെത്തുടര്ന്ന് വാടകവീടെടുത്ത് പോയ ജോജിയും കുടുംബവും ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പായിരുന്നു തറവാട്ടില്‍ തിരിച്ചെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക