15
Aug 2023
Thu
15 Aug 2023 Thu

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ബിജു മേനോനും ജോജുവും പട്ടികയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്നും ‘നായാട്ട്’, ‘മിന്നല്‍ മുരളി’, ‘മേപ്പടിയാന്‍’ തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ‘റോക്കട്രി’ മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും കങ്കണ റണാവത്തും തമ്മിലാണ് മത്സരം. ‘ഗംഗുഭായ് കത്ത്യവാഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. ‘തലൈവി’ എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണയ്ക്ക് സാധ്യത നല്‍കുന്നത്.

എസ്.എസ് രാജമൗലിയുടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്.

മികച്ച മലയാള ചിത്ര എന്ന പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം.