08
Dec 2023
Thu
08 Dec 2023 Thu

​ഗ്യാസ്കട്ടർ ഉപയോ​ഗിച്ച് എടിഎം തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പാളിയതിനെ തുടർന്ന് 7 ലക്ഷം രൂപ കത്തിനശിച്ചു. ബം​ഗളുരൂവിലെ നീലമം​ഗലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നീലമ​ഗംല ന​ഗരത്തിലെ സ്വകാര്യ കെട്ടിടത്തിലെ ആക്സിസ് ബാങ്കിന്റെ എടിഎം കൗണ്ടറിൽ രാത്രിയോടെ മാസ്ക് ധരിച്ച രണ്ടുപേർ എത്തിയാണ് കവർച്ചയ്ക്കു ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടിഎം കൗണ്ടറിലെ സിസിടിവിയിലൂടെ കവർച്ചാശ്രമം അറിഞ്ഞ ബാങ്ക് അധികൃതർ ഉടൻ കെട്ടിട ഉടമയെ വിവരം അറിയിച്ചു. ഉടമ എത്തിയപ്പോൾ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. ​ഗ്യാസ് കട്ടർ അടക്കമുള്ള മോഷണ ഉപകരണങ്ങൾ ഉപേക്ഷിച്ചായിരുന്നു മോഷ്ടാക്കൾ കടന്നത്. ബാങ്ക് അധികൃതരെത്തി എടിഎം തുറന്നുപരിശോധിച്ചപ്പോഴാണ് പണം കത്തിയതായി കണ്ടെത്തിയത്. 500ന്റെയും 100ന്റെയും നോട്ടുകളായിരുന്നു എടിഎമ്മിലുണ്ടായിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക