ഡല്‍ഹി-ജമ്മു ദേശീയപാതയില്‍ മിനി ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്ക്. ജമ്മുവിലെ വൈഷ്‌ണോ ദേവിയിലേക്ക് തീര്‍ഥയാത്ര പോവുകയായിരുന്നു മിനി ബസ്സിലുണ്ടായിരുന്നവര്‍.(7 of a family killed in mini bus truck collision)
|
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള കുടുംബത്തില്‍ നിന്നുള്ള മുപ്പതിലധികം പേരാണ് സംഘത്തിലുണ്ടായിരുന്നത്. മിനി ബസ്സിനെ മറികടന്നുപോയ ട്രക്ക് പെട്ടെന്ന് ചവിട്ടിനിര്‍ത്തിയതാണ് അപകടകാരണം.
പിന്നാലെ വന്ന ബസ് ചവിട്ടി നിര്‍ത്തുന്നതില്‍ ഡ്രൈവര്‍ പരാജയപ്പെട്ടതോടെ വാഹനം ട്രക്കിനു പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. മുന്നില്‍ പോയ കാര്‍ പൊടുന്നനെ പെട്രോള്‍ പമ്പിലേക്ക് കയറാന്‍ വാഹനം തിരിച്ചതിനെ തുടര്‍ന്നാണ് ട്രക്ക് ബ്രേക്കിട്ടതെന്നാണ് വിവരം. അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഒാടിരക്ഷപ്പെട്ടു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





