05
Jan 2026
Thu
05 Jan 2026 Thu
7 RSS workers sentenced for life term ove CPIM worker murder

സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ 7 ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്. തലായി ലതേഷ് വധക്കേസിലാണ് പ്രതികളെ ജീവപര്യന്തം തടവിനും 1,40,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. സുമിത്ത്, പ്രജീഷ് ബാബു, നിധിന്‍, സനല്‍, റിജോഷ്, സജീഷ്, ജയേഷ് എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2008 ഡിസംബര്‍ 31നാണ് പ്രതികള്‍ ലതേഷിനെ വെട്ടിക്കൊന്നത്. കേസില്‍ 12 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒന്നു മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 9 മുതല്‍ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിന്റെ വിചാരണ കാലയളവില്‍ 8ാം പ്രതി മരിച്ചിരുന്നു.

ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമാണ് പ്രതികള്‍ ലതേഷിനെ ആക്രമിച്ചത്. പ്രാണരക്ഷാര്‍ഥം സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പ്രതികള്‍ പിന്തുടര്‍ന്നു വെട്ടിക്കൊല്ലുകയായിരുന്നു. ലതേഷിന്റെ സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ALSO READ: സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍