16
May 2025
Fri
16 May 2025 Fri
7 terrorists shot killed while they trying to inflitrate in to Jammu 

ജമ്മുകശ്മീരിലെ സാമ്പ സെക്ടറില്‍ ഏഴ് നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചുകൊന്നു. ധന്‍ധര്‍ പോസ്റ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് വെടിയുതിര്‍ത്ത് പാക് സേനയാണ് നുഴഞ്ഞുകയറ്റത്തിന് പിന്തുണ നല്‍കിയതെന്ന് ബിഎസ്എഫ് അറിയിച്ചു. ഇതിനെതിരേ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക് സൈനിക പോസ്റ്റിന് കനത്ത നാശമുണ്ടായെന്നും ബിഎസ്എഫ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് എട്ടിനും ഒമ്പതിനും ഇടയിലുള്ള രാത്രിയിലാണ് നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇതുശ്രദ്ധയില്‍ പെട്ടയുടന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക