വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ മരിച്ചു. നിരവധി പേർക്ക് പരിക്ക്. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
|
വാല്‍പാറയിലേക്കുള്ള ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടമുണ്ടായത്. വാഹനം പൂര്‍ണമായി തകര്‍ന്നു. പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് വാഹനം ഒന്‍പതാം വളവിലേക്ക് പതിച്ചെന്നാണ് ലഭിക്കുന്ന വിവരം.




