27
Jun 2024
Sat
27 Jun 2024 Sat

റായ്പൂര്‍: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ എട്ടുമാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ ആണ് സംഭവം. മാവോയിസ്റ്റ് വിരദ്ധ ദൗത്യത്തിനിടെ ഒരു ജവാനാണ് വീരമൃത്യു വരിച്ചത്. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അബൂജ് മാണ്ഡിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് മാവോയിസ്റ്റുകളുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാരായണ്‍പൂര്‍, ബീജാപൂര്‍ ജില്ല, ദന്തേവാഡ ജില്ലകള്‍ ഉള്‍പ്പെടുന്ന വനമേഖലയിലെ കുന്നിന്‍ പ്രദേശമാണ് അബൂജ് മാണ്ഡ്.ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനകേന്ദ്രമാണ്.

നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധദൗത്യത്തിനിടെയാണ് അബുജ്മര്‍ പ്രദേശത്തുവച്ച് വെടിവയ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

8 Maoists and 1 Security Personnel Killed in Deadly Encounter in Chhattisgarh

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക