20
Aug 2023
Thu
20 Aug 2023 Thu

സോക്കറ്റില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ പിന്‍ വായിലിട്ട് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റു മരിച്ചു. കര്‍ണാടകയിലെ കര്‍വാര്‍ താലൂക്കിലെ സിദ്ദരാദ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. സന്തോഷ് കാല്‍ഗുത്കര്‍-സഞ്ജന കാല്‍ഗുത്കര്‍ ദമ്പതിളുടെ മകള്‍ സാനിധ്യ കല്‍ഗുത്കര്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാര്‍ജറില്‍ നിന്ന് മൊബൈല്‍ ഊരിമാറ്റിയ ശേഷം സ്വിച്ച് ഓണായി തന്നെ ചാര്‍ജര്‍ കിടക്കുകയായിരുന്നുവെന്നും കുട്ടി ചാര്‍ജറിന്റെ പിന്‍ വായിലിട്ട് കടിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടി ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് മരിച്ച സാനിധ്യ. കുട്ടിക്ക് അപകടം സംഭവിക്കുമ്പോള്‍ പിതാവ് സന്തോഷ് ജോലി സ്ഥലത്തായിരിന്നു. വിവരമറിഞ്ഞ് കുഴഞ്ഞുവീണ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി. ദമ്പതികളുടെ മൂത്ത കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ഇളയ കുഞ്ഞ് ഷോക്കേറ്റ് മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക