05
May 2023
Mon
05 May 2023 Mon

താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി. രക്ഷാപ്രവർത്തകർ കണ്ടെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിൽസയിൽ കഴിയുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടി വെള്ളത്തിലുണ്ടെന്ന കണക്കുകൂട്ടലിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കാണാതായ കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടെന്ന് ആശ്വാസ വാർത്തയെത്തുന്നത്. ഇതോടെ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയെന്ന വിലയിരുത്തലിലാണ് അധികൃതർ.

ഞായർ രാത്രി ഏഴോടെയാണ് താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് ബോട്ട് അപകടത്തിൽപെട്ടത്. ബോട്ടിന്റെ ശേഷിയിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടകാരണമായത്. ഒരു കുടുംബത്തിലെ 12ഉം മറ്റൊരു കുടുംബത്തിലെ നാലു പേരുമടക്കം 22 പേരാണ് ദുരന്തത്തിൽ മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക