തൃശൂർ: സ്‌കൂൾ വാനിടിച്ച് വീടിനുമുന്നിൽ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ വേലൂരിലാണ് സംഭവം. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകളായ ദിയയാണ് മരിച്ചത്. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ദിയ.
|
സ്കൂൾ വാനിൽ വീടിനു മുന്നിൽ വന്നിറങ്ങിയ കുട്ടി റോഡ് മുറിച്ചുകടക്കുമ്പോൾ ഇതേ വാഹനമിടിച്ചാണ് മരിച്ചത്. കുട്ടി വാഹനത്തിനു മുന്നിലൂടെ കടന്നത് ഡ്രൈവർ കണ്ടിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





