22
Jan 2023
Tue
22 Jan 2023 Tue

പനി ബാധിച്ച് ജിദ്ദയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി ബാലിക മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി- നിഷ്മ ദമ്പതികളുടെ റിസ ഖദീജ(8)യാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനിയും ഛർദിയും തലവേദനയും അനുഭവപ്പെട്ട പെൺകുട്ടിക്ക് സ്‌കാനിങ്ങിൽ തല്ലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഫൈസലിയ്യ മഖ്ബറയിൽ മറവു ചെയ്തു.