03
Aug 2024
Sun
03 Aug 2024 Sun
9 including 8 of a family swept away in Himachal Pradesh

പഞ്ചാബിൽ വാഹനം ഒഴുക്കിൽപെട്ട് ഹിമാചൽപ്രദേശിൽ നിന്നുള്ള ഒരു കുടുംബത്തിലെ എട്ടുപേരടക്കം 9 പേർ മരിച്ചു. ഉന ജില്ലയിലെ മെഹ്താപൂരിനു സമീപം ദെഹ്രയിലാണ് ദാരുണമായ അപകടം. ഒരു കുടുംബത്തിലെ 11 പേരും ‍ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വിവാഹത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു കുടുംബം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത മഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകയും ഇവർ സഞ്ചരിച്ചുന്ന ഇന്നോവ കാർ ഒഴുക്കിൽപെടുകയുമായിരുന്നു. ഒരു യാത്രികനെ നാട്ടുകാർ രക്ഷപെടുത്തി. ഒരാളെ കാണാതായി. 9 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

കനത്ത ഒഴുക്കായതിനാൽ അരുവി മുറിച്ചുകടക്കരുതെന്ന് നാട്ടുകാർ കാർ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവ​ഗണിച്ച് ഡ്രൈവർ കാർ മുന്നോട്ടെടുക്കുകയും ഒഴുക്കിൽപെടുകയുമായിരുന്നു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണെന്ന് പോലീസ് സൂപ്രണ്ട് സുരേന്ദ്ര ലാംബ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക