22
Jan 2025
Mon
22 Jan 2025 Mon
9 jawans killed after Maoists blow up security vehicle

കുഴിബോംബ് പൊട്ടി 9 സൈനികര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ തിങ്കള്‍ ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് സംഭവം. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബിനു മുകളിലൂടെ സൈനികവാഹനം കടക്കുകയും ബോംബ് പൊട്ടിത്തെറിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പകല്‍ അബുജമാദ് മേഖലയില്‍ മാവോയിസ്റ്റുകളെ ആക്രമിച്ച സൈന്യം രണ്ടു സ്ത്രീകളടക്കം അഞ്ചുപേരെ വെടിവച്ചുകൊന്നിരുന്നു. ഇവരില്‍ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും സൈന്യം പറഞ്ഞു. ഈ സൈനികനീക്കത്തിനു ശേഷം മടങ്ങിയ സംഘമാണ് കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക